ഈ വെള്ളിയാഴ്ച 16 സിനിമകള്‍ റിലീസ് ചെയ്യും | filmibeat Malayalam

2018-01-10 1,925

വെള്ളിയാഴ്ച ഏതൊരു സിനിമാക്കാരനും പ്രിയപ്പെട്ടതാണ്. ഒറ്റ ദിവസം കൊണ്ട് ജീവിതം മാറ്റിമറിയ്ക്കുന്ന ചില വെള്ളിയാഴ്ചകളുണ്ടാവും. അത്രയേറെ പ്രതീക്ഷയോടെയാണ് സിനിമാക്കാര്‍ വെള്ളിയാഴ്ചയെ നോക്കി കാണുന്നത്. ഈ വാരാന്ത്യത്തില്‍ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെയായി 16 സിനിമകളാണ് റിലീസ് ചെയ്യുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം... കൂട്ടത്തില്‍ ഒരേ ഒരു മലയാള സിനിമ മാത്രമേയുള്ളൂ...ദൈവമെ കൈ തോഴാം കെ കുമാറാകണം സലിം കുമാര്‍ ആദ്യമായി ഒരു വാണിജ്യ സിനിമയുമായി എത്തുകയാണ് ദൈവമേ കൈ തോഴാം കെ കുമാറാകണം. ജയറാമും അനുശ്രീയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം പക്ക ഒരു കുടുംബ ചിത്രമാണ്. ജനുവരി 12 ന് റിലീസ് ചെയ്യുംസൂര്യ ഫാന്‍സ് വലിയ പ്രതീക്ഷകളോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് താനാ സേര്‍ത കൂട്ടും. കോമഡി എന്റര്‍ടൈന്‍മെന്റ് കാറ്റഗറിയില്‍ പെടുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. അക്ഷയ് കുമാറിന്റെ 'സ്‌പെഷ്യല്‍ 26' എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് വിഘ്‌നേശ് ശിവന്‍ ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത്. പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി ജനുവരി 12 ന് ചിത്രം റിലീസ് ചെയ്യും